KeralaLatest News

ശബരിമലയില്‍ കൊടിയേറ്റ ദിവസം ആചാരലംഘനത്തിന് ശ്രമം; തടഞ്ഞത് ഇങ്ങനെ

 

പത്തനംതിട്ട : ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിനുള്ള ശ്രമം. കര്‍ണാടക സ്വദേശിനികളായ രണ്ട് യുവതികളെ സന്നിധാനത്തെത്തിക്കാനുള്ള പോലീസിന്റെ ശ്രമം ഭക്തര്‍ തടഞ്ഞു. വിവരമറിഞ്ഞ് ഭക്തര്‍ ഒന്നടങ്കം എതിര്‍പ്പുമായി എത്തിയതോടെയാണ് പോലീസിന്റെ നീക്കം പാളിയത്. അയ്യപ്പകര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കൊപ്പം ഇതരസംസ്ഥാന ഭക്തരും യുവതികളെ തടയാന്‍ മുന്നില്‍ നിന്നു.

44ഉം 45ഉം വയസ്സുള്ള യുവതികളാണ് മരക്കൂട്ടത്ത് എത്തിയപ്പോള്‍ ഭക്തരുടെ ശ്രദ്ധയില്‍ പെട്ടത്. ഇവരെ അവിടെ വച്ച് തന്നെ ഇവരെ കര്‍മ്മസമിതിക്കാര്‍ തടഞ്ഞു. ഇതോടെ പൊലീസെത്തി. യുവതികളുടെ തെരഞ്ഞെടുപ്പ് രേഖ ഉള്‍പ്പെടെ പരിശോധിച്ച് 50 വയസ്സായില്ലെന്ന് ഉറപ്പാക്കിയിട്ടും ഇവരുമായി സന്നിധാനത്തേക്ക് പോവുകയായിരുന്നു.
എന്നാല്‍ മരക്കൂട്ടം കഴിഞ്ഞ് വലിയ നടപ്പന്തലിലേക്ക് എത്തിയപ്പോള്‍ ഭക്തര്‍ സംഘടിച്ച് യുവതികളെ തടയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന കര്‍ണ്ണാടക സ്വദേശികള്‍ യുവതികളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ഇതോടെ യുവതികള്‍ക്ക് പ്രതിഷേധത്തിന്റെ ചൂട് മനസ്സിലായി. അവര്‍ വലിയ നടപ്പന്തലിലേക്ക് കടക്കാതെ മല ഇറങ്ങി. സരസ്വതി, നാഗമണി എന്നിവരാണ് ദര്‍ശനത്തിന് എത്തിയത്. ഇവര്‍ക്കൊപ്പം ഒരു വലിയ സംഘവുമുണ്ടായിരുന്നു. 50 വയസ് കഴിഞ്ഞ സ്ത്രീകളും ഈ സംഘത്തോടൊപ്പമുണ്ടായിരുന്നു എന്നാണ് വിവരം. ഇവര്‍ക്കിടയില്‍ നിന്നാണ് സംശയം തോന്നിയവരെ ഭക്തര്‍ തടഞ്ഞത്.

ശബരിമല ഉത്സവങ്ങള്‍ക്കായി സന്നിധാനത്ത് ഇന്ന് രാവിലായണ് കൊടിയേറിയത്. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടന്നു. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 21-ന് സമാപിക്കും. ശബരിമല ഉത്സവത്തിനുള്ള കൊടിക്കൂറയും കൊടിക്കയറും ശക്തികുളങ്ങര ധര്‍മശാസ്താക്ഷേത്രത്തില്‍നിന്ന് കുഞ്ചാച്ചമന്‍ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിച്ചിരുന്നു. അയ്യപ്പനെ ആറാട്ടിനിരുത്താനുള്ള പഴുക്കാമണ്ഡപവും ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്.

ശബരിമലയില്‍ നിരോധനാജ്ഞ ഉണ്ടാകില്ല. ഇത്തവണ മൂന്ന് എസ് പി മാരുടെ നേതൃത്വത്തില്‍ 300 പൊലീസുകാരെ മാത്രമാണ് സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നത് കൂടി കണക്കിലെടുത്ത് സുരക്ഷാ സേനാംഗങ്ങളുടെ എണ്ണത്തില്‍ ഇത്തവണ കുറവു വരുത്തിയത്. കഴിഞ്ഞ മാസത്തെ പൂജക്ക് 1500 ഓളം പൊലീസ് സേനാംഗങ്ങളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button