KeralaLatest News

ക്ഷേത്രങ്ങള്‍ പൊതു ഇടമല്ല, ഭക്തരുടെയും, ദേവന്റെയും സ്ഥലം – രാഹുൽ ഈശ്വർ

തിരുവനന്തപുരം: പൊതുക്ഷേത്രമാണെങ്കില്‍ സ്ത്രീ വിവേചനം പാടില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിനെതിരെ രാഹുല്‍ ഈശ്വര്‍. ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ല, അത് ഭക്തരുടേയും ദേവന്റെയും സ്ഥലമാണ്. ശരിയായ ഹിന്ദുവിശ്വാസികളുടെ വാദം ശക്തമായി സുപ്രീംകോടതിയില്‍ അവതരിപ്പിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്യുന്നു. ഹിന്ദുക്കള്‍ക്ക് അവരുടെ ക്ഷേത്രങ്ങള്‍ നഷ്ടപ്പെടുന്ന കാലിടറലാകും കേസിലെ തോല്‍വിയെന്നും രാഹുല്‍ കുറിച്ചു.

ഞങ്ങളുടെ പിതാമഹന്മാര്‍ക്കും, പുരാതന ക്ഷേത്രങ്ങള്‍ക്കും വേണ്ടി കപട ലിബറലുകള്‍ക്കും, കപട ഫെമിനിസ്റ്റുകള്‍ക്കും എതിരെ പോരാടുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ശരിയായ ഹിന്ദുവിശ്വാസികളുടെ വാദം ശക്തമായി സുപ്രീംകോടതിയില്‍ അവതരിപ്പിക്കുമെന്നും രാഹുല്‍ പറയുന്നു. ഈ കേസ് പരാജയപ്പെട്ടാല്‍ രാജ്യമെമ്പാടുമുള്ള ലക്ഷകണക്കിന് ക്ഷേത്രങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുമെന്നും രാഹുല്‍ കുറിച്ചു. ട്വീറ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button