ന്യൂഡൽഹി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കീഴിലുള്ള അലക്കുപൊടിയായ സര്‍ഫ് എക്സലിന്‍റെ പരസ്യം പത്ത് മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുന്നു. പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാമെന്നും ആരോപിച്ച് ട്വിറ്ററില്‍ അടക്കം സര്‍ഫ് എക്സലിനെ ബഹിഷ്കരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. നിറങ്ങളുടെ ഉത്സവമായ ഹോളി ദിനത്തില്‍ കൂട്ടുകാര്‍ക്കിടയിലേക്ക് പെണ്‍കുട്ടി സൈക്കിളില്‍ എത്തുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. തുടര്‍ന്ന് കൂട്ടികള്‍ എല്ലാവരും ചേര്‍ന്ന് ചായം പെണ്‍കുട്ടിക്ക് നേരെ വാരി എറിയും. കൂട്ടുകാരുടെ കൈയ്യിലെ എല്ലാ ചായവും തീരുമ്പോൾ കൂട്ടുകാരനായ മുസ്ലിം സുഹൃത്തിനെ പെണ്‍കുട്ടി വിളിക്കുകയും സൈക്കിളില്‍ കയറ്റി പള്ളിയില്‍ എത്തിക്കുകയും ചെയ്യും. പള്ളിക്ക് മുന്നില്‍ ഇറക്കി വിടുമ്പോള്‍ നിസ്കരിച്ച ശേഷം ഹോളി ആഘോഷിക്കുമ്പോൾ വേഗം എത്താമെന്ന് പറഞ്ഞാണ് കുട്ടി പടികള്‍ കയറി പോകുന്നത്.
Post Your Comments