പാലക്കാട്: 12 ലക്ഷത്തിന്റെ നിരോധിത പുകയിലഉത്പന്നങ്ങൾ പിടികൂടി വലിയങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പാർട്ടി നടത്തിയ മിന്നൽ പരിശോധനയിൽ 321 കിലോഗ്രാം നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി.
ആവശ്യക്കാർക്ക്ത മിഴ്നാട്ടിൽ നിന്നും വൻതോതിൽ വാങ്ങി സൂക്ഷിച്ച ശേഷം ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. മൊബൈൽ ഷോപ്പിന്റെയും, വെറ്റില വ്യാപാരത്തിന്റെയും മറവിൽ വിൽപ്പന നടത്തുവാനായി സൂക്ഷിച്ചതായിരുന്നു ഇവ. വിപണിയിൽ 12 ലക്ഷത്തോളം വിലമതിക്കുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പാർട്ടി നടത്തിയ മിന്നൽ പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർ എം.രാകേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സുമേഷ് കോങ്ങാട്, മനോജ്കുമാർ, മൻസൂറലി, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു, പ്രസാദ്, ശ്രീകുമാർ, ജോണ്സണ് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ അംബിക, സ്മിത, ലിസി ഡ്രൈവർ ശെൽവകുമാർ പങ്കെടുത്തു.
Post Your Comments