കോതമംഗലം: ബിവറേജ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകള് ഇനി ഒരേ നിറത്തില്‍.
നിറം മാത്രമല്ല, ഡിസൈനും ഏകീകൃതമായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി . ഔട്ട്ലെറ്റുകളുടെ പുറം ഭിത്തിയും ബോര്‍ഡ് ഒഴിച്ചുള്ള ഭാഗവും മുകളില്‍ തവിട്ട് കലര്‍ന്ന ചുവപ്പും നടുവില്‍ മഞ്ഞയും താഴെ കടുംനീല നിറവുമായിരിക്കും ഇനി മുതൽ ഉണ്ടാവുക.
കൂടതെ ഇതു തരംഗമാതൃകയില് പെയിന്റ് ചെയ്യണം. ഇതില്‍ സാധ്യമായിടങ്ങളില്‍ ചുവന്ന അക്ഷരങ്ങളില്‍ ബെവ്കോ എന്ന് ചുവന്ന നിറത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ബെവ്കോ മദ്യവില്‍പ്പനശാലകള്‍ പെട്ടെന്നു തിരിച്ചറിയുകയാണ് ഏകീകൃത നിറത്തിലൂടെയും ഡിസൈനിലൂടെയും ലക്ഷ്യമിടുന്നത്.
Post Your Comments