റിഷികേശ്: ഉത്തരാഖണ്ഡിലെ റിഷികേശില്‍ യോഗ ചെയ്യാനെത്തിയ കെനിയന്‍ യുവതിയുടെ അടുത്ത് കൂടി സുഹൃത്ത് ബന്ധം ഉണ്ടാക്കി പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. ഹേമന്ത് താപ്ലിയല് എന്ന ആളാണ് കസ്റ്റഡിയിലായത്. യോഗ ക്യാമ്ബില്‍ കണ്ടുള്ള പരിചയം വെച്ച് താമസ സ്ഥലത്തേക്ക് കൊണ്ടവിടാമെന്ന് ഇയാള്‍ യുവതിയോട് പറയുകയായിരുന്നു.
തുടര്‍ന്ന് ഇരുവരും ഒന്നിച്ച് സ്കൂട്ടറില്‍ യാത്ര ചെയ്യവേ താന്‍ ഒരു ടൂര്‍ ഗൈഡാണെന്നും താല്‍പ്പര്യമുണ്ടെങ്കില്‍ ടൂറിസ്റ്റ് സ്ഥലങ്ങള്‍ കാട്ടി തരാമെന്നും യുവതിയോട് ഇയാള്‍ പറഞ്ഞു. പിന്നീട് വെള്ളച്ചാട്ടത്തിന്റെ അടുത്ത് കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തതായാണ് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട യുവതി പരാതിപ്പെടുകയും തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് സിസി ടിവി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്.
Post Your Comments