
തമിഴ്നാട്ടിനെ ഞെട്ടിച്ച പൊള്ളാച്ചി പീഡനക്കേസ് അന്വേഷണക്കേസ് കൂടുതൽ വഴിത്തിരിവിലേക്ക്. ഏഴു വര്‍ഷംകൊണ്ട് പ്രതികള്‍ ഇരുന്നൂറിലധികം യുവതികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമാനതകളില്ലാത്ത ശാരീരിക മാനസിക പീഡനത്തിന് യുവതികളെ ഇരയാക്കിയെന്ന് പ്രതികള്‍തന്നെ സമ്മതിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി യുവതികളുമായി സൗഹൃദം സ്ഥാപിച്ച് വലയിലാക്കിയ ശേഷം പിന്നീട് രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് സാമ്പത്തിക ചൂഷണവും നടത്തും.
പൊള്ളാച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തമിഴ്നാട് സിബി സിഐഡി ഏറ്റെടുത്തു. അറസ്റ്റിലായ ശബരീശ്, തിരുനാവരശ്, സതീഷ്, വസന്തകുമാര്‍ എന്നിവര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരവും കേസെടുത്തു.
Post Your Comments