Latest NewsIndiaNews

17 കാരനെ വിവാഹം കഴിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച 19 കാരി അറസ്റ്റിൽ: കുഴഞ്ഞ കേസെന്ന് കോടതി

പൊള്ളാച്ചി: പ്രായപൂർത്തിയാകാത്ത ഭർത്താവിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. 19 വയസ്സുള്ള പെൺകുട്ടിയാണ് അറസ്റ്റിലായത്.
തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന 17 വയസുള്ള ആണ്‍കുട്ടിയുമായി 19 വയസ്സുള്ള പെൺകുട്ടി പ്രണയത്തിലാവുകയും തുടർന്ന്
ഓഗസ്റ്റ് 26 ന് ഇരുവരും പഴനിയില്‍ പോയി വിവാഹിതരാവുകയും ചെയ്തിരുന്നു.

Also Read:യു എ ഇ യിൽ ഇന്ധനവില കുറയും : പുതിയ നിരക്കുകൾ അറിയാം

കോയമ്പത്തൂരിലേക്ക് തിരിച്ചു പോകുന്നതിനിടെ സെമ്മേട് എന്ന സ്ഥലത്ത് ലോഡ്ജില്‍ മുറിയെടുത്ത പെൺകുട്ടി ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ആണ്‍കുട്ടിക്ക് അടിവയറ്റില്‍ കഠിനമായ വയറു വേദന അനുഭവപ്പെട്ടു. തുടർന്ന് പെൺകുട്ടി ആൺകുട്ടിയെ കൂട്ടിക്കൊണ്ട് പൊള്ളാച്ചിയിലേക്ക് വന്നു. തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാര്‍ ഇടപെട്ട് ബന്ധം വേർപെടുത്തുകയും, ആൺകുട്ടിയുടെ മാതാപിതാക്കൾ പെൺകുട്ടിക്കെതിരെ പരാതി നൽകുകയും ചെയ്തു.

ഐപിസി സെക്ഷന്‍ 366, പോക്സോ നിയമത്തിലെ 6 (5) എന്നിവ പ്രകാരം പെണ്‍കുട്ടിക്കെതിരെ പോലീസ് കേസെടുത്തിട്ടുത്തെങ്കിലും ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയാല്‍ മാത്രമേ ഐപിസി സെക്ഷന്‍ 366 ബാധകമാകൂ. അതുപോലെ പോക്‌സോ നിയമത്തിലെ 5 (l), 6 എന്നീ രണ്ട് വകുപ്പുകളും സ്ത്രീകള്‍ക്കെതിരെ ബാധകമല്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. അതേസമയം, കേസ് കുഴപ്പം പിടിച്ചതാണെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം

shortlink

Related Articles

Post Your Comments

Related Articles


Back to top button