NattuvarthaLatest News

പോലീസ് ഇമെയിൽ ചോർച്ച; വിധിപറയൽ മാറ്റി

വിധി പറയുന്നത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മാറ്റിവച്ചു

തിരുവനന്തപുരം; പോലീസ് ആസ്ഥാനത്തെ ഇമെയിൽ ചോർച്ച കേസ് പിൻവലിക്കുന്നതുമായി സംബന്ധിച്ച വിധി പറയുന്നത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മാറ്റിവച്ചു.

രാസപരിശോധനക്ക് അയച്ച രേഖകൾ തിരിച്ച് ഹാജരാക്കാത്തതിനാലാണ് വിധി പറയുന്നത് മാറ്റിവച്ചത്. കേസ് പരി​ഗണിക്കുന്നതിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ക്രൈംബ്രാഞ്ചിന് കോടതി നിർ​ദേശം നൽകി . കേസിൽ മതസ്പർദ വളർത്തുന്നു എന്നതിന് തെളിവുകൾ ഇല്ലെന്ന് കേസ് പിൻവലിക്കാനായി സർക്കാർ നൽകിയ അപേക്ഷയിൽ വ്യക്തമാക്കി.

പക്ഷേ ക്രിമിനൽ ​ഗൂഡലോചന ഇക്കാര്യത്തിൽ നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. പോലീസ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന ഇന്റലിജൻസ് രേഖകൾ ചോർത്തി നൽകി സമൂഹത്തിൽ മതസ്പർധ വളർത്താൻ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.

shortlink

Post Your Comments


Back to top button