കൊല്ലം: ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ സാങ്കേതിക സാധ്യതകളോടെ കൊല്ലം നഗരസഭയ്ക്ക് പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. ഇതിന് മുന്നോടിയായി നടത്തിയ വികസന സെമിനാര്ആശ്രാമം അതിഥി മന്ദിരത്തില്‍ മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു
അനുദിനം മാറിക്കൊണ്ടിരിക്കുന്ന പട്ടണത്തിന്റെ വികസനത്തിന് ദിശാബോധം നല്‍കുന്നതിന് ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാസ്റ്റര്‍പ്ലാന്‍ രൂപം നല്‍കുക. നാഷണല്‍ റിമോര്‍ട്ട് സെന്‍സിംഗ് സെന്റര്‍ തയ്യാറാക്കുന്ന ഉപഗ്രഹ ചിത്രത്തിനെ അടിസ്ഥാനമാക്കി അന്തിമ രൂപം നല്‍കും. നിലവിലുളള വിവരങ്ങള്‍ സ്ഥലപരിശോധന നടത്തിയാകും അടിസ്ഥാന ഭൂപടം തയ്യാറാക്കുക.
Post Your Comments