KeralaLatest News

ആള്‍ക്കൂട്ട അക്രമങ്ങള്‍ കൂടുതല്‍ നടക്കുന്നത് കേരളത്തിലാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ നടക്കുന്നത് കേരളത്തിലാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഉപാദ്ധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍. എറണാകുളത്തെ ജിബിന്‍ വര്‍ഗീസിന്റെ കൊലപാതകത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറി, ഡി.ജി.പി, കൊച്ചി പൊലീസ് കമ്മിഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടിയതായും അദ്ദേഹം വ്യക്തമാക്കി.

ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 8 ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മലപ്പുറം ജില്ലയിലെ പൊടിപ്പാറയില്‍ കോയയെ ഒക്ടോബറിലും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെയും കൊല്ലം ജില്ലയിലെ അഞ്ചലില്‍ മണിക് റോയ് എന്ന തൊഴിലാളിയെയും ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.

shortlink

Post Your Comments


Back to top button