Latest NewsKerala

പാലച്ചുവടിലെ കൊലപാതകം ; യുവാവിനെ ആൾകൂട്ടം മർദ്ദിച്ചതെന്ന് പോലീസ്

കൊച്ചി : കൊച്ചിയിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച വൈറ്റില ചക്കരപ്പറമ്പ് സ്വദേശി ജിബിൻ വർഗീസിനെ അനാശ്വാസ്യം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മർദ്ദനമേറ്റതിന്റെ പാടുകൾ ജിബിന്റെ ശരീരത്തിലുണ്ട്.

മർദ്ദനത്തിന് ശേഷം ബോധരഹിതനായപ്പോള്‍ റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നുമാണ് പോലീസിന്‍റെ നിഗമനം. തലയിലേറ്റ മുറിവ് വാഹനാപകടത്തിലുണ്ടായതല്ലെന്നും പോലീസ് മനസിലാക്കിയിരുന്നു. മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി ഒരുമണിയോടെ ഒരു ഫോൺ കോൾ വരികയും തുടർന്ന് വീട്ടിൽ നിന്ന് സ്കൂട്ടറുമായി ജിബിൻ പുറത്തേക്ക് പോകുകയുമായിരുന്നെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തില്‍ പ്രദേശവാസികളായ 13 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ നാല് പേര്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തും. മറ്റുള്ളവരുടെ പങ്ക് വ്യക്തമായശേഷം അവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button