Latest NewsInternational

പിരിച്ചുവിട്ട ഉദ്യോഗസ്ഥന് ഗൂഗിള്‍ നല്‍കിയ പാരിതോഷികം 315 കോടി രൂപ; കാരണം ഇതാണ്

കാലിഫോര്‍ണിയ : സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കുറ്റത്തിന് ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥന് 315 കോടി രൂപ പാരിതോഷികം നല്‍കിയിരിക്കുകയാണ് ഗൂഗിള്‍. ഇത്തരത്തില്‍ ഗൂഗിള്‍ ചെലവാക്കിയ കോടികളുടെ കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ ഇന്ത്യന്‍ വംശജനായ അമിത് സിംഗാളും ഉള്‍പ്പെടുന്നുണ്ട്. അമിത് സിംഗാലിനെ പുറത്താക്കിയതിനൊപ്പം ഏകദേശം 315 കോടി രൂപയാണ് ഗൂഗിള്‍ പാരിതോഷികം നല്‍കിയത്. ഗൂഗിളിലെ സെര്‍ച്ച് ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്തിരുന്ന സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. പതിനഞ്ച് വര്‍ഷത്തോളം ഗൂഗിളില്‍ ജോലി ചെയ്ത സിംഗാള്‍ ഉത്തര്‍പ്രദേശിലെ ഐ.ഐ.ടിയിലാണ് ഉപരിപഠനം നടത്തിയത്.

ലൈംഗിക ആരോപണം പോലെയുള്ള ഗുരുതരമായ കുറ്റം ചുമത്തി ഒരാളെ പുറത്താക്കമ്പോള്‍ കരാര്‍ പ്രകാരമുള്ള സംഖ്യ നല്‍കേണ്ട ബാദ്ധ്യത സാധാരണരീതിയില്‍ ഒരു കമ്പനി പാലിക്കേണ്ട ആവശ്യമില്ല. പക്ഷേ ഗൂഗിള്‍ ഇത് ചെയ്തതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. സിംഗാളിന് ആദ്യത്തെ രണ്ടുവര്‍ഷം 15 ദശലക്ഷം ഡോളറും ഗൂഗിന് എതിരാളികളായ മറ്റ് ടെക് കമ്ബനികളില്‍ ജോലി ചെയ്യാതിരിക്കാന്‍ 15 ദശലക്ഷം ഡോളറും നല്‍കി. പുറത്താക്കലിന് വിധേയനായ വ്യക്തി എതിരാളിയുടെ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്ന് വികസിപ്പിച്ച് കൊണ്ടിരിക്കുന്ന പദ്ധതികളുടെയടക്കമുള്ള രഹസ്യങ്ങള്‍ പങ്ക് വയ്ക്കുമോ എന്ന ഭയവും, മറ്റ് നിയമനടപടികള്‍ സ്വീകരിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കുമാണ് ഗുഗിള്‍ കോടികള്‍ നല്‍കി സന്തോഷത്തോടെ ആരോപണ വിധേയരെ യാത്രയയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button