സിംഗപ്പൂര്‍: ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദാക്കിയതായി സിംഗപ്പൂര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. നിരന്തരം ഈ മോഡലില്‍ പെടുന്ന വിമാനം അപകടത്തില്‍ പെടുന്നതിനെ തുടര്‍ന്നാണ് അതോറിറ്റി ഈ തീരുമാനം കെെകൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ചയാണ് വിലക്ക് ഏര്‍പ്പെടുത്തല്‍ പ്രാവര്‍ത്തികമാക്കിയത്. നെയ്റോബിയിലേക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകമാണ് തകര്‍ന്ന് വീണ് 157 പേരുടെ ജീവന് പൊലിഞ്ഞത്.
ഇതേ പോലെ തന്നെ ഇതിന് മുന്നേയും ഇതേത മോഡല്‍ വരുത്തിയ അപകടം 189 പേരുടെ ജീവനാണ് എടുത്തത്. ലോകത്താകമാനം ഈ മോഡലിനെ ഷെഡ്യൂളില്‍ നിന്ന് ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല അമേരിക്കയും ആ മോഡലില്‍ അടിയന്തിരമായി മാറ്റങ്ങള്‍ വരുത്താനും നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
Post Your Comments