ലോക റോഡ് ഉച്ച കോടി അബൂദബിയില്‍ നടക്കും. ആദ്യമായാണ് ഇത്തരമൊരു സമ്മേളനം മിഡിലീസ്റ്റില്‍ നടകകുന്നത്. പശ്ചിമേഷ്യന്‍ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉച്ചകോടിയില്‍ ചര്‍ച്ചയാകും.120 രാജ്യങ്ങളില്‍നിന്നുള്ള 5000ത്തിലധികം പ്രതിനിധികളും 40 മന്ത്രിമാരും ഉച്ചകോടിയില്‍ പങ്കെടുക്കും. 2019 ഒക്ടോബര്‍ ആറ് മുതല്‍ പത്ത് വരെ അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലാണ് സമ്മേളനം നടക്കുക.
റോഡ് സൗകര്യം, ഗതാഗതം, സാങ്കേതിക വിദ്യ എന്നിവയിലെ വിദഗ്ധര്‍ ഒത്തൊരുമിക്കുന്ന ഏറ്റവും വലിയ ഉച്ചകോടിയായിരിക്കും ഇത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ് യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഉച്ചകോടി. ലോക റോഡ് അസോസിയേഷനും അബൂദബി ഗതാഗത വകുപ്പും ചേര്‍ന്നാണ്‌സമ്മേളനം സംഘടിപ്പിക്കുന്നത്.
Post Your Comments