ഡബ്ലിന്‍: ജീവിത പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യാനാകുന്ന രീതിയിൽ നിയമങ്ങൾ പുതുക്കി അയര്‍ലന്‍ഡ്. ക്രിട്ടിക്കല്‍ സ്കില്‍സ് എംപ്ലോയ്മെന്റ് പെര്‍മിറ്റുള്ള വിദേശ തൊഴിലാളികളുടെ ജീവിത പങ്കാളികള്‍ക്ക് ജോലി അന്വേഷിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ലിയോ വരേദ്ക്കറുടെ സര്‍ക്കാര്‍ ഈമാസം ആറിലെ ഉത്തരവിലൂടെ ലളിതമാക്കിയത്.
വിദേശകാര്യമന്ത്രി ചാള്‍സ് ഫ്ലാഗെനാണ് നിയമപദ്ധതി പ്രഖ്യാപിച്ചത്. ഈ നിയമപ്രകാരം നിയമപ്രകാരം ജോലിക്കായി എത്തുന്നവരുടെ പങ്കാളികള്‍ക്കും ആശ്രിതര്‍ക്കും അയര്‍ലണ്ടിലെ തൊഴില്‍ മേഖലയില്‍ ജോലിയില്‍ പ്രവേശിക്കാം. ഇതുവരെ ക്രിട്ടിക്കല്‍ ജോബ് വിസയില്‍ എത്തുന്നവരുടെ പങ്കാളികള്‍ക്ക് സ്റ്റാമ്പ് 3 ആണ് ലഭിച്ചിരുന്നത്. ഇതിനു മാറ്റം വരുത്തി സ്റ്റാമ്പ് 1 ന്റെ പദവി നല്‍കും.
Post Your Comments