ജമ്മു കശ്മീര്‍: പുല്‍വാമ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടു. ജെയ്ഷ മുഹമ്മദ് കമാന്റര്‍ മുദസര്‍ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടത്. പുല്‍വാമയില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റു മുട്ടലിലില്‍ കൊല്ലപ്പെട്ട മൂന്നു ഭീകരരില്‍ ഒരാള്‍ മദസര്‍ അഹമ്മദ് ആണ്. ത്രാലില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ മരിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം 23 വയസ് മാത്രം പ്രായമുള്ള ജെയ്ഷ്-ഇ-മുഹമ്മദ് കമാന്റര്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് കണ്ടെത്തിയിരുന്നു. ത്രാളിലെ മിര്‍ മൊഹാലയിലെ താമസക്കാരനായ മുദാസിര്‍ 2017 മുതല്‍ ജെയ്ഷെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയാണെന്നാണ് സൂചന.
കശ്മീര്‍ താഴ്വരയില്‍ ജെയ്ഷെയുടെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് മുദാസിര്‍ ഖാനെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചതെന്നാണ് കണ്ടെത്തല്‍. 2017 ഡിസംബറില്‍ കശ്മീരില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ താന്ത്രി കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മുദാസിര്‍ ജെയ്ഷെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. ബിരുദധാരിയായ മുദാസിര്‍ ഐ.ടി.ഐയില്‍ നിന്ന് ഇലക്ട്രീഷ്യന്‍ കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയ ചാവേര്‍ ആദില്‍ അഹമ്മദ് ദര്‍ മുദാസിറുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു.
Post Your Comments