ന്യൂഡല്‍ഹി: കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കും. ആദ്യം മത്സരിക്കാനില്ലെന്ന് സുധാകരന്‍ അറിയിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സര രംഗത്തു നിന്നും പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉണ്ടായത്. തുടര്‍ന്ന് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് സുധാകരന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയിലാണ് സുധാകരന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്.
അതേസമയം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മത്സരിക്കേണ്ടതില്ലെന്ന് കമ്മറ്റിയില്‍ ധാരണയായി. പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിലേക്ക് പരിഗണിക്കണമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരണമെന്ന എ ഗ്രൂപ്പ് നിലപാടിന് ഒപ്പമാണ് സ്‌ക്രീനിംഗ് കമ്മിറ്റിയിലും ധാരണയുണ്ടായത്. എന്നാല്‍ വടകരയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ നിന്ന് ആവശ്യം ഉയരുമ്പോഴും മത്സരിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം.
Post Your Comments