സുല്‍ത്താന്‍ ബത്തേരി: രണ്ടു പേരെ കൊലപ്പെടുത്തി സുല്‍ത്താന്‍ ബത്തേരി വടക്കനാട് പ്രദേശത്ത് ഭീതി പടര്‍ത്തിയ വടക്കനാട് കൊമ്പനെ വനംവകുപ്പ് മയക്കുവെടിവച്ചു പിടികൂടി. തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് കാട്ടാനയെ പിടികൂടിയത്. ആനയെ മുത്തങ്ങയിലെ ആന കൊട്ടിലിലേക്ക് ആനയെ മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വനം വകുപ്പിന്റെ കുങ്കിയാനകളായ നീലകണ്ഠന്‍, പ്രമുഖ, സൂര്യന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് ഈ ദൗത്യം പൂര്‍ത്തിയാക്കുക.
മയക്കം മാറിയാല്‍ ആന അക്രമാസക്തനാകുമെന്ന പേടി വനം വകുപ്പിനുണ്ട്. അതുകൊണ്ടു തന്നെ അടുത്ത മൂന്നോ നാലോ മണിക്കൂറിനുള്ളില്‍
പാതിമയക്കത്തില്‍ നില്‍ക്കുന്ന ആനയെ ലോറിയില്‍ കയറ്റുകയും മുത്തങ്ങയിലെ ആനക്കൊട്ടിലില്‍ എത്തിക്കുകയും വേണം. ഇതൊരു വലിയ വെല്ലുവിളിയായി തന്നെ ഉദ്യാഗസ്ഥര്‍ക്കു മുന്നിലുണ്ട്. ടക്കനാട് കൊമ്പനെ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ കുങ്കിയാനകള്‍ നിയന്ത്രണം വിട്ടു പോകാനുള്ള സാധ്യതയും ആശങ്കയുണ്ടാക്കുന്നുണ്ട്.
Post Your Comments