Latest NewsIndia

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകാന്‍ സാധ്യത

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകാന്‍ സാധ്യത. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. അടൂര്‍ പ്രകാശിനെയാണ് ആലപ്പുഴയിലേയ്ക്ക് പരിഗണിക്കുന്നത്. മത്സരിക്കാനില്ലെന്ന നിലപാട് മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിക്കുന്നതും ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു.

അതേസമയം ലോക്സഭയിലേക്ക് ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ സാധ്യയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയെ പത്തനംതിട്ട ഇടുക്കി സീറ്റുകളിലേക്കാണ് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി. സംസ്ഥാന രാഷ്ട്രീയത്തില്‍ നില്‍ക്കാനാണ് താല്‍പര്യം. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.
ഇന്നാദ്യമായാണ് സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം കണ്ടെത്താനുള്ള സ്‌ക്രീനിംങ് കമ്മിറ്റി യോഗം ചേരുന്നത്. രാവിലെ പത്ത് മണിക്കാണ് യോഗം. നാളെ അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗവും ചേരും. അതിന് ശേഷമാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button