Latest NewsIndia

മധ്യവയസ്‌കനെ റെയില്‍പ്പാളത്തിലേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതികള്‍ പിടിയില്‍

ആത്മഹത്യയാണെന്ന് കരുതിയ മരണം ക്രൂരമായ കൊലപാതകമാണെന്ന് കണ്ടെത്തിയതിനു പിന്നില്‍ സംഭവം നേരിട്ട് കണ്ടയാളുടെ സാക്ഷിമൊഴി

ചെന്നൈ : മധ്യവയസ്‌കനെ റെയില്‍പ്പാളത്തിലേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതികള്‍ പിടിയില്‍. പിടിയിലായിരിക്കുന്നത് ചെന്നൈ പഴവന്തങ്ങള്‍ സ്വദേശികളായ രണ്ടു പതിനേഴ് വയസ്സുകാരാണ്.കഴിഞ്ഞ മൂന്നിനാണ് തീവണ്ടി തട്ടി മരിച്ചനിലയില്‍ മധ്യവയസ്‌കനെ പാളത്തില്‍ കണ്ടെത്തിയത്. ഫോണും പണവും കൈക്കലാക്കാനാടിട്ടായിരുന്നു പ്രതികള്‍ ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നത്.

ചെന്നൈ വിമാനത്താവളത്തിലെ ജീവനക്കാരനായ മൗലിവാക്കം സ്വദേശി കുമാറായിരുന്നു മരിച്ചത്. ശരീരം വികൃതമായ നിലയിലായിരുന്നതിനാല്‍ മൃതദേഹം രണ്ടു ദിവസത്തിനു ശേഷമാണ് തിരിച്ചറിയാനായത്.ആത്മഹത്യയാണെന്നു കരുതി ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും മരണ കാരണം കണ്ടെത്താനായിരുന്നില്ല.

ഇതേത്തുടര്‍ന്ന് അന്വേഷണം അനിശ്ചിതത്തിലായിരുന്നുവെങ്കിലും പഴവന്തങ്ങള്‍ റെയില്‍പ്പാളത്തിനടുത്ത് താമസിക്കുന്ന ഒരാള്‍ സാക്ഷി മൊഴി നല്‍കാന്‍ തയ്യാറായതോടെ ക്രൂരസംഭവം പുറത്താവുകയായിരുന്നു.

ഫോണും പണവും കൈക്കലാക്കുന്നതിനാണ് കൃത്യം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ആക്രമിച്ചെങ്കിലും തീവണ്ടി വരുമ്പോള്‍ കുമാര്‍ എഴുന്നേറ്റുമാറി രക്ഷപ്പെടുമെന്നാണ് പ്രതികള്‍ കരുതിയതെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ ഗുരുതരമായി പരിക്കേറ്റ കുമാര്‍ തീവണ്ടിക്കടിയില്‍പ്പെട്ട് മരിക്കുകയായിരുന്നു. മോഷണം പോയ കുമാറിന്റെ വാച്ചും ഫോണും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. പണം മുഴുവന്‍ പ്രതികള്‍ ചെലവാക്കിയതായും പൊലീസ് പറഞ്ഞു. ഇരുവരുടെയും പേരില്‍ കവര്‍ച്ചയ്ക്കും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button