ന്യൂഡല്‍ഹി : അമിത മദ്യപാനത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ശേഷംമൃതദേഹത്തിനൊപ്പം ഒരു ദിവസം ചിലവഴിച്ച ശേഷം മുങ്ങി. ഇയാളെ പോലീസ് പിന്നീട് പൊക്കി. ദില്ലി നിഹാര്‍ വിഹാറിലാണ് സംഭവം. 30 കാരനായ പ്രേം സിംഗ് എന്നയാളാണ് ഭാര്യയെ കൊലപ്പെടുത്തിയത്. 28 കാരിയായ ബബ്ലിയാണ് കൊല്ലപ്പെട്ടത്.
കൃത്യത്തിന് ശേഷം മുങ്ങിയ പ്രതിയെ രാജസ്ഥാനില്‍ വെച്ചാണ് പോലീസ് വലയിലാക്കിയത്. അയല്‍ക്കാരാണ് പ്രതിയുടെ മദ്യപാന ആസക്തിയെക്കുറിച്ച് പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പ്രതിയെ പിടികൂടിയുളള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
Post Your Comments