KeralaNattuvarthaLatest News

വേനല്‍ കടുത്തതോടെ ഉള്‍ക്കാട് വീട്ട് കാട്ടാനക്കൂട്ടങ്ങള്‍ വനാതിര്‍ത്തിയിലേക്ക്

മൂന്നാര്‍: വേനല്‍ കടുത്തതോടെ സഞ്ചാരികള്‍ക്ക് കൗതുകമായി ആനക്കുളത്ത് കാട്ടാനക്കൂട്ടങ്ങള്‍. മിക്കവാറും ദിവസങ്ങളില്‍ ഈ ഭാഗത്ത് കാട്ടാനകളുടെ കൂട്ടങ്ങളാണ് എത്തുന്നത്. ഇവയെ കാണുന്നതിന് ദിവസവും സഞ്ചാരികളുടെ തിരക്കും വര്‍ദ്ധിച്ചിരിക്കുകയാണ്.

ചെറിയ കുട്ടികളടക്കം പത്തും ഇരുപതും ആനകള്‍ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ഇവ വെള്ളം കുടിയും നീരാട്ടിനും ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് ആനകള്‍ തിരികെ പോയത്. സാധാരണ പകല്‍ സമയത്ത് ആനകള്‍ ഇറങ്ങുന്നത് മുന്‍ കാലങ്ങളില്‍അപൂര്‍വ്വ കാഴ്ചയായിരുന്നു. അടുത്തകാലത്തൊന്നും രാവിലെതന്നെ ആന കൂട്ടങ്ങള്‍ ഇങ്ങനെ ഇറങ്ങാറാറില്ലന്ന് നാട്ടുകാരും പറയുന്നു. ഇടുക്കി-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന സ്ഥലമാണ് ആനക്കുളം പുഴ. പുഴയുടെ ഒരുവശം കുട്ടമ്പുഴ റേഞ്ചും മറുഭാഗം ആനക്കുളം റേഞ്ചുമാണ്. ആനക്കുളം പുഴയില്‍ ആനകള്‍ വെള്ളം കുടിക്കാന്‍ ഇറങ്ങുന്നിടത്ത് വെള്ളത്തില്‍ ഉപ്പിന്റെ അംശമുണ്ടെന്നാണ് പറയുന്നത്.

പുഴയില്‍ ഭൂഗര്‍ഭ ജലം വരുന്ന ഭാഗത്ത് തുമ്പിക്കൈ താഴ്ത്തി നിന്നാണ് ആ നകള്‍ വെള്ളം കുടിക്കുന്നത്.മുന്‍ കാലങ്ങളില്‍ സാഹ് യാനങ്ങളിലാണ് ആനകള്‍ വന്നു കൊണ്ടിരുന്നത്. പിന്നെ രാത്രിവരെയും ചിലപ്പോള്‍ പിറ്റേന്ന് പുലര്‍ച്ച വരെയും ആനകള്‍ പുഴയില്‍ നീരാട്ടു നടത്തും.കാട്ടാന കൂട്ടങ്ങളുടെ വെള്ളം കുടിയും ആനക്കുളം എന്ന സ്ഥലവും നവ മാധ്യമങ്ങളിലും ടൂറിസം പ്രസിദ്ധീകരണങ്ങളിലൂടെയും ജനങ്ങളുടെ മുന്നിലെത്തിയിട്ട് കാലങ്ങള്‍ ഏറെയായി. അതു കൊണ്ട് തന്നെ വിനോദ സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ആനക്കുളം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. എത്തുന്നവരില്‍ വിദേശികളും കുറവല്ല. അടുത്തിടെ കല്ലാര്‍-മാങ്കുളം റോഡിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞതോടെ ആനക്കുളത്തേക്കുള്ള യാത്ര സുഗമമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button