Latest NewsCinemaNews

വൈറലാകാന്‍ തയ്യാറെടുക്കാതെ കാണുക ഈ ഹ്രസ്വചിത്രം

വിഡിയോ കോളുകളും മറ്റ് സാങ്കേതിക വിദ്യകളും സജീവമായിരിക്കുന്ന പുതിയ കാലത്ത് പ്രണയബന്ധങ്ങളിലെ സ്വാതന്ത്ര്യങ്ങള്‍ പെണ്‍കുട്ടികളെ കൊണ്ടെത്തിക്കുന്ന സാഹചര്യങ്ങളെ കൃത്യതയോടെ ആവിഷ്‌കരിച്ച് പുറത്തിറങ്ങിയ വൈറല്‍ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ലോക വനിതാ ദിനത്തിലാണ് ചിത്രം പുറത്തിറങ്ങിയത്. ഗായികയും അഭിനേതാവുമായ അഭിരാമി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാര്‍ത്ഥന്‍ മോഹനാണ്.

രാധിക എന്ന കോളേജ് വിദ്യാര്‍ത്ഥിനിയായാണ് അഭിരാമി സുരേഷ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. രാധികയും കാമുകന്‍ അമിത്തും തമ്മിലുള്ള സ്‌കൈപ് സംഭാഷണത്തിലൂടെയാണ് കഥ പോകുന്നത്. തുടര്‍ന്നുള്ള വഴിത്തിരിവിലാണ് ചിത്രം പ്രേഷകരെ കയ്യിലെടുക്കുന്നത്. ഭീഷണിപ്പെടുത്തലോ പൊട്ടിക്കരച്ചിലോ കുറ്റപ്പെടുത്തലോ ഒന്നുമില്ലാതെ അത്തരമൊരു സാഹചര്യത്തെ പാട്ടും പാടിയാണ് നായിക അഭിമുഖീകരിക്കുന്നത്. രാധികയുടെ കാമുകന്‍ അമിത്തിനെ അവതരിപ്പിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. ടോംസ് വര്‍ഗീസിന്റെതാണ് കഥ. ക്യാമറയും എഡിറ്റും നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് സുധീഷാണ്. അനൂപും അഭിരാമിയും ചേര്‍ന്നാണ് ഹ്രസ്വചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button