ഐ.എം.ദാസ്
തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുകയാണെന്നാണ് പഠനറിപ്പോര്‍ട്ടുകളും വിദഗ്ധരുടെ വിശകലനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ അതൊടൊപ്പം വായിക്കാതെ പോകുന്ന മറ്റൊരു കണക്കുകൂടിയുണ്ട്. ജോലി അന്വേഷിക്കുന്നവരുടെ അല്ലെങ്കില്‍ ആവശ്യമെന്ന് കരുതുന്നവരുടെ എണ്ണത്തിലും വലിയ കഉറവുണ്ടാകുകയാണ്.
സെന്റഫോര്‍ മോണിറ്ററിംഗ് ഓഫ് ഇന്ത്യന്‍ എക്കണോമിയുടെ റിപ്പോര്‍ട്ട് പ്രകാരം 2017ലെ ജോലിയുള്ളവരുടെ സംഖ്യ 407.9 ദശലക്ഷം എന്നത് കഴിഞ്ഞ വര്‍ഷം 397 ദശലക്ഷമായി കുറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ നന്നായി കഷ്ടപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യയെ കഴിഞ്ഞ ഏപ്രിലില്‍ ലേബര്‍ ബ്യൂറോ പ്രഖ്യാപിച്ചുകഴിഞ്ഞു. അസിം പ്രേംജി സര്‍വകലാശാല തയ്യാറാക്കിയ മറ്റൊരു റിപ്പോര്‍ട്ടും രാജ്യത്തെ തൊഴിലില്ലായമ നിരക്ക് വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ 2018 ലാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലാണെന്ന് സര്‍വകലാശാലയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
വാസ്തവത്തില്‍ ജോലി ഇല്ലാത്തവരുടെ അവസ്ഥ എന്താണ്.. ജോലിക്കായി അവര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും മറ്റ് തൊഴില്‍ ദാതാക്കളുടെ ഓഫീസുകളിലും കയറിയിറങ്ങുമ്പോള്‍ ഓര്‍ക്കുക നമ്മുടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തരോല്പാദനം 7 ശതമാനമോ അതിലധികമോ വളര്‍ച്ച കൈവരിക്കുന്നു എന്ന്തും. ദാരിദ്ര്യം എന്നത് ഒരു മാനസികാവസ്ഥ ആണെന്ന് ഒറിക്കല്‍ പറഞ്ഞ് വിവാദത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ പറയുന്നത് നാല്‍പ്പത്തിയഞ്ച് വയസിന് മുകളിലുള്ളവരാണ് തൊഴില്‍ രഹിതരില്‍ അധികമെന്നാണ്. 6.5 കോടി യുവാക്കളാണ് 2017-18 കാലഘട്ടത്തില്‍ മാത്രം 6.5 കോടി യുവാക്കളാണ് തൊഴിലില്ലായ്മ മൂലം ദുരിതം അനുഭവിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അതേസമയം ഇപിഎഫ്ഒയുടെ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ ഓര്‍ഗനൈസേഷന്‍) യഥാര്‍ത്ഥ ഡാറ്റ സൂചിപ്പിക്കുന്നത് തൊഴിലവസരങ്ങളില്‍ വലിയ മുന്നേറ്റമുണ്ടായെന്നും കഴിഞ്ഞ 15 മാസത്തിനുള്ളില്‍ ഗണ്യമായ മാറ്റം വന്നു കഴിഞ്ഞു എന്നുമാണ്. എന്നാല്‍ ഈ കണക്കുകളില്‍ ജനം വിശ്വസിക്കുന്നില്ല എന്നതാണ് വാസ്തവം. ഒരു വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞനും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗും തന്റെ പുസ്തകത്തില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നത് ചൂണ്ടിക്കാണിക്കുന്നുണ്ട്. 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് രാജ്യത്തെ തൊഴിലില്ലായ്മയെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓഫീസിന്റെ ആനുകാലിക ലേബര്‍ ഫോഴ്സ് സര്‍വ്വേഫലത്തിലും വ്യക്തമാക്കിയിരുന്നത്. 2017-18ലെ കണക്കുകള്‍ പ്രകാരം 6.1 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. 1972-73 കാലയളവിന് ശേഷം ആദ്യമായാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം ഉയരുന്നത്.
ജൂലൈ 2017 മുതല്‍ ജൂണ്‍ 2018 വരെയുള്ള വിവരങ്ങളാണ് സര്‍വേയുടെ ഭാഗമായി ശേഖരിച്ചത്. സര്‍വ്വേ, യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ ഉയര്‍ന്നെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത് മൊത്തം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്നതാണ്. 15 നും 29 നും മധ്യേ പ്രായമുള്ളവരില്‍ തൊഴിലില്ലായ്മ നിരക്ക് 2017-ല്‍ 17.4 ശതമാനമായി വര്‍ധിച്ചു. 2011 ല്‍ ഇത് 5 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 2011 ല്‍ 4.8 ശതമാനമായിരുന്നത് 2017-18 ല്‍ 13.6 ശതമാനമായി വര്‍ധിച്ചു.
നഗരപ്രദേശങ്ങളിലെ യുവതി/യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ ഗ്രാമീണ മേഖലയേക്കാള്‍ ഉയര്‍ന്നതാണ്-. 2017-18 ല്‍ പുരുഷന്മാരില്‍ 18.7, സ്ത്രീകളില്‍ 27.2 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. വിദ്യാസമ്പന്നരായിട്ടുള്ളവരില്‍, 2004-05 ല്‍ ഉണ്ടായിരുന്നതിനേക്കാളും തൊഴില്‍രഹിതര്‍ 2017-18ല്‍ കുടുതലാണ്. ഗ്രാമീണ മേഖലയിലെ വിദ്യാസമ്പന്നരായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം, തൊഴിലില്ലായ്മ 2004-05, 2011-12 കാലഘട്ടത്തില്‍ 9.7%, 15.2% എന്നിങ്ങനെ ആയിരുന്നെങ്കില്‍, 2017-18 ല്‍ 17.3% ആയി. ഗ്രാമീണ മേഖലയിലെ വിദ്യാസമ്പന്നരായ പുരുഷന്‍മാരില്‍ തൊഴിലില്ലായ്മ 2004-05, 2011-12 കാലഘട്ടത്തില്‍ 3.5%, 4.4% എന്നിങ്ങനെ ആയിരുന്നെങ്കില്‍. 2017-18 ല്‍ 10.5% ആയി. അതേസമയം വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് അലവന്‍സ് നല്‍കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് 3500 രൂപയും പുരുഷന്മാര്‍ക്ക് 3000 രൂപയുമായിരിക്കും അലവന്‍സ്. തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ വളരെയധികമുള്ള സംസ്ഥാനമാണ് രാജസ്ഥാന്‍.
തൊഴിലില്ലായമ നിരക്ക് ഉയരുന്നതെന്ന കാര്യത്തില്‍ വിശദമായ പഠനം നടക്കേണ്ടിയിരിക്കുന്നു. തൊഴില്‍ ഇല്ലാഞ്ഞിട്ടല്ല അത് ഏറ്റെടുത്ത് ചെയ്യാനുള്ള വൈമന്യസമാണ് യുവാക്കളെ ഉള്‍പ്പെടെ തൊഴില്‍ രഹിതരാക്കുന്നതെന്നാണ് മനസിലാക്കേണ്ടത്. വൈറ്റ് കോളര്‍ ജോബ് എന്ന സ്വപ്‌നത്തിന്റെ പിന്നാലെ യുവത പായുമ്പോള്‍ അതിന് അനുസൃതമായ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ് മറ്റൊരു വാസ്തവം.
മൊബൈലും ഇന്റര്‍നെറ്റും അടക്കിവാഴുന്ന ലോകത്ത് തങ്ങളുടെ സാമൂഹികമായ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഏതെങ്കിലും ജോലിയില്‍ ആരും തൃപ്തരാകുന്നില്ല. അല്ലെങ്കില്‍ അത്തരം ജോലോികള്‍ അതിന് പര്യാപ്തങ്ങളല്ല.
ഒരു ജനതയുടെ തൊഴില്‍പരമായ ആഗ്രഹങ്ങള്‍ക്ക ്‌വില കല്‍പ്പിക്കാത്തതാണ് പശ്ചിമബംഗാളില്‍ സിപിഎം എന്ന പാര്‍ട്ടിയെ അധികാരത്തിലല്‍ നിന്ന് തൂത്തെറിഞ്ഞത്. പുതിയ തലമുറയുടെ തൊഴില്‍ പ്രതീക്ഷകളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ വിപ്ലവപാര്‍ട്ടിക്ക് കഴിയാതെ വന്നു. നിക്ഷേപത്തിനോ നിര്‍മാണമേഖലയ്‌ക്കോ ഊന്നല്‍ കൊടുക്കാത്ത ഒറു സര്‍ക്കാര്‍ തങ്ങളുടെ പുതിയ ജോലി സങ്കല്‍പ്പങ്ങളെ തല്ലിക്കെടുത്തുമെന്ന മനസിലാക്കിയ ബംഗാള്‍ ജനത നിരാശപ്പെട്ടതാണ് സിപിഎമ്മിന്റെ പതനത്തിന് കാരണം. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കഴിയാത്തതില്‍ നിന്ന് മമത തുടങ്ങിയതാണ് അവര്‍ക്ക് ബംഗാളിലെ വേരുകള്‍ ബലവത്താക്കിയത്. ഇതില്‍ നിന്നൊക്കെ മോദി സര്‍ക്കാരും പഠിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ നിന്ന് തൊഴിലില്ലായമ കക്കുകള്‍ നിരസിക്കുകയും പുതിയ കണക്കുകള്‍ കൊണ്ടുവരികയുമാകഎന്നാല്‍ എപ്പോഴും അത് ജനങ്ങല്‍ സ്വീകരിച്ചെന്ന് വരില്ല. അതുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനഹിതത്തിന് ഇറങ്ങും മുമ്പെങ്കിലും അത്ര ചെറുതല്ലാത്ത ഈ വിഷയത്തിന് പ്രാധാന്യം നല്‍കുക ജാഗ്രത പാലിക്കുക..
Post Your Comments