തിരുവനന്തപുരം : നെയ്യാറിന്റെ തീരമായ ഈരാറ്റിൻപുറത്തിന്റെ കൂടുതൽ വിനോദസഞ്ചാര സാധ്യതകൾ പരിശോധിക്കുകയും അതിന് ഉതകുന്ന തരത്തിലുള്ള ടൂറിസം വികസന പദ്ധതി നടപ്പാക്കുകയും ചെയ്യുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈരാറ്റിൻപുറം റോക് പാർക്കിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സൗഹൃദവും പ്രകൃതിക്കു കോട്ടംതട്ടാതെയുമാകും ഈരാറ്റിൻപുറത്ത് ടൂറിസം വികസന പദ്ധതി നടപ്പാക്കുക. തീരത്തിന്റെ സൗന്ദര്യം അതേപടി നിലനിർത്തുന്നതിനൊപ്പം സഞ്ചാരികൾക്കുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കും. റോക് പാർക്ക് പദ്ധതിയെ സഞ്ചാരികൾ എങ്ങനെ സ്വീകരിക്കുന്നുവെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് ഭാവി വികസന പദ്ധതികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റിൻപുറത്തെ നദിയിൽ രൂപപ്പെട്ട ചെറു ദ്വീപിലും തീരത്തുമായി മൂന്നര ഏക്കർ പ്രദേശത്ത് 2.66 കോടി രൂപ ചെലവിലാണ് റോക് പാർക്ക് പദ്ധതി നടപ്പാക്കുന്നത്. കല്ലിൽ കൊത്തിയെടുത്ത ശിൽപ്പങ്ങൾ, കുട്ടികൾക്കായുള്ള പാർക്ക്, ട്രീ ഹൗസ്, നടപ്പാലം, പാർക്കങ് യാർഡ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
Post Your Comments