മസ്കത്ത്: ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ മാർച്ച് 13 മുതൽ ആരംഭിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ www.hajj.om എന്ന വെബ്സൈറ്റിൽ ആദ്യം പേര് രജിസ്റ്റർ ചെയ്യണം.
ഹജ്ജിന് 18 വയസ്സിൽ താഴെയുള്ളവർക്ക് രജിസ്ട്രേഷൻ അനുവദിക്കില്ല. േപാകാനാഗ്രഹിക്കുന്ന വിദേശികൾ ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഒമാനിൽ സ്ഥിരതാമസമുള്ളവരായിരിക്കണം.രജിസ്ട്രേഷൻ ഒമാനിൽനിന്ന് മുമ്പ് ഹജ്ജിനുേപായ വിദേശികൾക്ക് അനുവദിക്കില്ല.
നേരത്തെ തങ്ങൾ ഒമാനിൽനിന്ന് ഹജ്ജിന് േപായിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. നേരത്തെ നിരവധി മലയാളികൾ ഒമാനിൽനിന്ന് ഹജ്ജിന് പോയിരുന്നു. ഇതിനായി നിരവധി ഗ്രൂപ്പുകളും രംഗത്തുണ്ടായിരുന്നു. റോഡ് മാർഗവും വിമാന മാർഗവുമാണ് ഗ്രൂപ്പുകൾ ഹജ്ജിന് കൊണ്ടുപോയിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടു വർഷമായി ഒമാനിൽനിന്ന് മലയാളി ഹജ്ജ് ഗ്രൂപ്പുകൾ രംഗത്തുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം ഒരൊറ്റ വിദേശ ഗ്രൂപ്പും ഉണ്ടായിരുന്നില്ല.
Post Your Comments