പാലക്കാട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പടക്കുതിരകള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്നും ജയസാധ്യതയാണ് ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നാല് ദിവസത്തിനകം തീരുമാനിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണത്തിന് സമയമുണ്ട്. കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം അവരുടെ ആഭ്യന്തര വിഷയമാണെന്നും അത് അവർ തന്നെ ചർച്ച ചെയ്യട്ടെയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments