ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വനിതാദിനത്തില്‍ പ്രകടനം നടത്തിയ ആയിരങ്ങളെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു നേരിട്ടു. വനിതാ ദിനത്തില്‍ പ്രകടനം നടത്തുന്നത് നിരോധിച്ചിട്ടും പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചത്. കണ്ണീര് വാതക പ്രയോഗത്തില്‍ ആളപായമില്ല.
വെള്ളിയാഴ്ചയാണ് സംഭവം. അന്ന് നഗരത്തിലെ താക്സിം ചത്വരത്തിലും പരിസരത്തും പ്രകടനം നിരോധിച്ചിരുന്നു. എന്നാല്‍, സ്ത്രീകളടക്കം ആയിരങ്ങള്‍ പ്രകടനത്തിനെത്തി. ടൗണിലൂടെ പ്രകടനം നടത്തുകയും ചെയ്തു. എല്ലാവരും നിശബ്ദരാകില്ലെന്നും പേടിക്കില്ലെന്നും അനുസരിക്കില്ലെന്നും മുദ്രാവാക്യം മുഴക്കി. ഇതാണ് പോലീസുകാരെ ചൊടിപ്പിച്ചത്. കണ്ണീര് വാതകത്താല്‍ പ്രകടനക്കാരെ നേരിട്ട പോലീസ് നായകളെ അഴിച്ചുവിട്ടതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments