ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സംന്യം നിയന്തരണ രേഖയില്‍ വെടിയുതിര്‍ത്തു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലാണ് നിയന്ത്രണരേഖയില്‍ പാകിസ്താന്റെ വെടിവെപ്പ് തുടരുന്നത്.
ഇന്ന് പുലര്‍ച്ചെ 4.30 മുതലാണ് പാക് സൈന്യം പ്രകോപനം തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ പാകിസ്താന് ഷെല്ലാക്രമണവും തുടങ്ങി. തുടര്‍ന്ന് തോക്കുകള്‍ ഉപയോഗിച്ചും ബിഎസ്എഫ് പോസ്റ്റുകളുടെ നേര്‍ക്ക് പാകിസ്താന് ആക്രമണം നടത്തി.
പാക് പ്രകോപനം തുടര്‍ന്നതോടെ ബിഎസ്ഫ് പ്രത്യാക്രമണം തുടങ്ങി. ഇന്ത്യന്‍ സൈന്യം ശ്ക്തമായി തിരിച്ചടിച്ചതോടെ 7.30 ന് പാകിസ്താന് വെടിനിര്‍ത്തി. പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണരേഖയ്ക്ക് അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments