ജെയ്സാൽമേർ: രാജസ്ഥാനിലെ ജെയ്സാൽമേറിൽ സൈനികത്താവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയയാളെ പൊലീസ് പിടികൂടി. താവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങിയ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. കാദർഖാനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ 2018ൽ പാകിസ്ഥാനിലേക്ക് കടന്നതാണെന്ന് സമ്മതിച്ചു.
2018ൽ താൻ പാകിസ്ഥാനിലേക്ക് പോയതാണെന്ന് അയാൾ സമ്മതിക്കുന്നുണ്ട്. അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യൽ നടന്നുവരുന്നതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ ജമ്മുവിൽ പലയിടത്തു നിന്നും സ്‌ഫോടക വസ്തുക്കൾ പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ രാജസ്ഥാനിൽ പാകിസ്താന്റെ ആളില്ലാ വിമാനം ഇന്ത്യ വെടിവെച്ചിട്ടതായും വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments