തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്നു പ്രഖ്യാപിക്കാനിരിക്കെ കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥുി നിര്‍ണയത്തില്‍ ഗ്രൂപ്പ് പോര്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതില്‍ എ ഗ്രൂപ്പ് വിയോജിപ്പ് പ്രകടിപ്പിച്ചു. ഉമ്മന്‍ ചാണ്ടി ലോക്‌സഭയിലേയ്ക്കു മത്സരിക്കേണ്ട് എന്നാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഉമ്മന്‍ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ തുടരണമെന്നാണ് ഗ്രൂപ്പിന്റെ അഭിപ്രായം.
അതേസമയം മുല്ലപ്പള്ളിയേയും കെ.സി വോണുഗോപാലിനേയും മത്സരിപ്പിക്കാന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ഏറുകയാണ്. ആലപ്പുഴയില്‍ വേണു ഗോപാലും വടകരയില്‍ മുല്ലപ്പള്ളിയും തന്നെ സ്ഥാാനാര്‍ത്ഥി ആവണമെന്നാണ് ആവശ്യം. ദേശീയ നേതൃത്വത്തിന് താല്‍പര്യമുണ്ടെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിലാണ് വി.എം സുധീരന്‍. തൃശൂരില്‍ ടി.എന്‍ പ്രതാപനും വയനാട്ടില്‍ വി.വി പ്രകാശിനുമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍തൂക്കമുള്ളത്.
Post Your Comments