പ്യാങ്യോംഗ് : ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി ഉത്തര കൊറിയ വീണ്ടും ആണവായുധ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ മുന്നറിയിപ്പിനെ അവഗണിച്ചാണ് ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നത്.
. റോക്കറ്റ് അല്ലെങ്കില്‍ മിസൈല്‍ വിക്ഷേപണം നടത്തുമെന്നാണ് സൂചന. സോഹയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് വിക്ഷേപണത്തറ വീണ്ടും സജ്ജീകരിക്കുവാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തിനെതിരെ അമേരിക്ക ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. അതിന് പിന്നാലെയാണ് അമേരിക്കയെ വീണ്ടും പ്രതിരോധിലാക്കി ഉത്തരകൊറിയ മിസൈല്‍ വിക്ഷേപണത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. റോക്കറ്റ് അല്ലെങ്കില്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം നടത്താനാണ് ഉത്തരകൊറിയയുടെ തീരുമാനം. അതിനുള്ള തയ്യാറെടുപ്പുകള്‍ സോഹയിലെ പ്രധാന വിക്ഷേപണ കേന്ദ്രത്തില്‍ ആരംഭിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സ്ഥിരീകരിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.
Post Your Comments