കോട്ടയം: കോട്ടയത്ത് ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ചിറക്കടവ് മണക്കാട് ശ്രീ ഭദ്രാക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. മോഷ്ടടാക്കള്‍ ക്ഷേത്രത്തിനകത്തെ ദേവസ്വം ഓഫീസ് കുത്തിത്തുറന്ന് 17,000 രൂപ കവർന്നു. കൂടാതെ കൊടിമരച്ചുവട്ടിലെ കാണിക്കവഞ്ചിയും മോഷണം പോയിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് കവർച്ച നടന്നത്. കവര്‍ച്ചാ കേസില്‍ പോലീസ് അന്വേഷം തുടങ്ങി. പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണ്.
Post Your Comments