Latest NewsIndia

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂ ഡല്‍ഹി : 17ആം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ ന്യൂ ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 11നു ആദ്യ ഘട്ടം 91 സീറ്റുകള്‍, ഏപ്രിൽ 18നു രണ്ടാം ഘട്ടം  97 സീറ്റുകള്‍, ഏപ്രിൽ 23നു മൂന്നാം ഘട്ടം 150സീറ്റുകള്‍, ഏപ്രിൽ 29നു നാലാം ഘട്ടം, മെയ് 6നു അഞ്ചാം ഘട്ടം, മെയ് 12നു ഏഴാം ഘട്ടം എന്നി തീയതികളിലാണ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 25. മെയ് 23നായിരിക്കും ഫലപ്രഖ്യാപനം.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ് , കേരള, മേഘാലയ, മിസോറാം, നാഗാലാന്‍റ്, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, തമിഴനാട്, ഉത്തരാഖണ്ഡ്, ആന്‍റമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഒരു ഘട്ടമായായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. കേരളമടക്കമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൂന്നാം ഘട്ടമായ ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ്ന നടക്കും.

കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ രണ്ട് ഘട്ടമായും, ആസാം, ചത്തിസ്ഗഢ് മൂന്ന് ഘട്ടമായും, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ നാല് ഘട്ടമായും, ജമ്മു കശ്മീര്‍ അഞ്ച് ഘട്ടമായും, ബീഹാര്‍ യുപി ബംഗാള്‍ ഏഴ് ഘട്ടമായും തിരഞ്ഞെടുപ്പ് നടക്കും.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. എല്ലായിടത്തും വിവിപാറ്റ് സംവിധാനം ഉണ്ടാകും. രാജ്യത്തൊട്ടാകെ 90 കോടി വോട്ടര്‍മാരുണ്ട്. അതില്‍ 8.4 കോടിയോളമാണ് പുതിയ വോട്ടര്‍മാര്‍. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ ആയ 1950 എന്ന നമ്പറുകളില്‍ വിളാക്കാം. തെരെഞ്ഞെടുപ്പിനായി രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കൂടാതെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും നിര്‍ബന്ധമാണെന്നും സുനില്‍ അറോറ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button