ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും ഇതുവരെ നല്‍കിയിട്ടില്ല. യുഎസ് ജിയോളജിക്കൽ സർവെ പ്രകാരം യുറേനിയ, കാലിഫ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ 10 ദിവസങ്ങളിലായി പലയിടങ്ങളിലും ഭൂചലനം അനുഭവപ്പെടുന്നുണ്ട്.
Post Your Comments