ജമ്മു: ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയിലെ അഖ്നൂര്‍ മേഖലയില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന വൻ സ്ഫോടകവസ്തുക്കള്‍ സുരക്ഷാസേന നിര്‍വീര്യമാക്കി. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇന്നലെ രാവിലെ നന്ദ്വാല് ചൗക്കില്‍ റോഡിനു സമീപം സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
പുൽവാമ മോഡൽ സ്ഫോടനങ്ങൾ ഇനിയും നടക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. സംഭവ സ്ഥലത്തു ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തിയതിനു പുറമേ സുരക്ഷാസേന പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു.തുടര്‍ന്ന് സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കിയതിനാൽ വൻദുരന്തം ഒഴിവായി.
Post Your Comments