![](/wp-content/uploads/2019/03/cpm-con-file.jpg)
കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മുമായി നീക്കുപോക്കിന് തയ്യാറായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതനുസരിച്ച് സിപിഎമ്മിന്റെ രണ്ടു സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. തീരുമാനങ്ങള്‍ക്ക് ശേഷം ബംഗാളിലെ നേതാക്കളെ ഇക്കാര്യം അറിയിച്ചു.
സീറ്റുകളെ സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടക്കും. നിലപാട് ബോധ്യപ്പെടുത്തിയ ശേഷം പ്രഖ്യാപനം ഉണ്ടാകും. സിറ്റിങ് സീറ്റുകളായ റായ് ഗഞ്ചില്‍ പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെയും മൂര്‍ഷിദാബാദില്‍ ബദറുദോസ ഖാനെയും സ്ഥാനാര്‍ഥികളായി സിപിഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ നാലു സിറ്റിങ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്നാണ് സിപിഎംന്റെ തീരുമാനം.
Post Your Comments