ന്യൂഡല്‍ഹി : പ്രളയം സംബന്ധിച്ച് കേരളത്തിന് കേന്ദ്രറിപ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് ആഭ്യന്തര മനത്രാലയം. വ്യക്തിയുടെ കൈവശമുള്ള, വിശ്വസിച്ചേല്‍പ്പിച്ച വിവരം എന്നനിലയിലാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നിഷേധിക്കുന്നുവെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി.
സംസ്ഥാനസര്‍ക്കാരിനും പാര്‍ലമെന്റിനുംവരെ റിപ്പോര്‍ട്ടിലെ അന്തിമതീരുമാനം മാത്രമേ നല്‍കിയിട്ടൂള്ളൂവെന്നാണ് മറുപടിയില്‍ പറയുന്നത്. പ്രളയദുരിതാശ്വാസം സംബന്ധിച്ച തീരുമാനം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ ചര്‍ച്ചയ്ക്ക് ആധാരമാക്കാനുള്ള ശുപാര്‍ശ മാത്രമാണ് റിപ്പോര്‍ട്ട് എന്നാണ് വിശദീകരണം
2018-19-ല്‍ പ്രളയത്തിദുരിതാശ്വാസത്തിനായി കേന്ദ്രദുരന്തപ്രതികരണഫണ്ടില്‍ (സി.ഡി.എം.ആര്‍.എഫ്.) നിന്ന് 2904.85 കോടി രൂപ അനുവദിച്ചെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടില്‍നിന്നുള്ള (എസ്.ഡി.എം.ആര്‍.എഫ്.) 192.60 കോടി രൂപയുള്‍പ്പെടെ ആകെ 3097.45 കോടി രൂപ..അതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ 169.63 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ട ഹെലിക്കോപ്റ്ററുകളുടെയും മറ്റും ബില്ലിന്റെ അടിസ്ഥാനത്തിലുള്ള തുകയ്ക്ക് അംഗീകാരം നല്‍കിയെന്നും മറുപടിയിലുണ്ട്.
Post Your Comments