Latest NewsComputerIndiaNewsMobile Phone

വ്യാജ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും പൂട്ടിടാനൊരുങ്ങി യൂട്യൂബ്

വ്യാജ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സാഹചര്യം കൂടുതലായതിനാല്‍ തടയാന്‍ പുതിയ ഫീച്ചറുമായി യൂട്യൂബ് രംഗത്തിറങ്ങുന്നു. യുട്യൂബിലൂടെ വിഷയങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ സെര്‍ച്ച് ബാറിന് കീഴില്‍ ബോക്സ് രൂപത്തില്‍ വിശ്വസനീയ വിവരങ്ങള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ ഫീച്ചര്‍. വീഡിയോക്ക് മുകളിലായും സെര്‍ച്ച് ബാറിന് കീഴിലായുമാണ് ഈ ബോക്സ് പ്രത്യക്ഷപ്പെടുക.

ഹിന്ദിയിലും ഇംഗ്ലീഷിലും സെര്‍ച്ച് ചെയ്യുമ്പോള്‍ ഈ ബോക്സ് കാണാം. മലയാളത്തില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാവില്ല. പക്ഷേ വീഡിയോ കാണുന്ന സമയത്ത് ഈ ബോക്സ് അപ്രത്യക്ഷമാവുകയും ചെയ്യും. ഇന്ത്യയില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ച് കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 അവസാനത്തോടെ ഏത് ഭാഷയില്‍ സെര്‍ച്ച് ചെയ്യുമ്പോഴും ഈ ‘ഫാക്ട് ചെക്ക്’ ബോക്‌സ് കാണാം. യൂട്യൂബിന്റെ തന്നെ അംഗീകൃത ചാനലുകള്‍ വഴിയാണ് ഈ ബോക്സിലേക്ക് വേണ്ട വിവരങ്ങള്‍ ശേഖരിക്കുന്നത്. അതിനാല്‍ തന്നെ തെരയുന്ന വീഡിയോകളില്‍ ശരിയായവ കണ്ടെത്താന്‍ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button