Latest NewsIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകന്‍ പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി ബ്ലെയ്ഡ് കൊണ്ട് ദേഹം കീറിമുറിച്ചു; കാമുകന്‍ അറസ്റ്റില്‍

പതിനാറുകാരിയായ പെണ്‍കുട്ടി പത്തോന്പതുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മില്‍ നിരന്തരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഹൈദരാബാദ്: മയക്കുമരുന്നിനടിമയായ കാമുകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി ബ്ലെയ്ഡ് കൊണ്ട് ശരീരം കീറിമുറിച്ചു. ശേഷം ആ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഹൈദരാബാദ് ഗാന്ധിനഗറിലാണ് ദാരുണ സംഭവം. പ്രതിയായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.

പതിനാറുകാരിയായ പെണ്‍കുട്ടി പത്തോന്പതുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മില്‍ നിരന്തരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പതിവുപോലെ ആളൊഴിഞ്ഞ ഇടത്തിലേക്ക് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

അതിനുശേഷം മയക്കുമരുന്നിന് അടിമയായ യുവാവ് പെണ്‍കുട്ടിയെ വിവസ്ത്രയാക്കിയ ശേഷം ഇവരുടെ ശരീരം ബ്ലെയ്ഡ് ഉപയോഗിച്ച് കീറിമുറിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. മുറിവേറ്റ് ദേഹമാസകലം രക്തത്തില്‍ കുളിച്ച പെണ്‍കുട്ടി തന്നെ വെറുതെ വിടണമെന്ന് കാമുകനോട് കരഞ്ഞപേക്ഷിച്ചു. എന്നാല്‍ ഇയാള്‍ ആക്രമണം തുടരുകയായിരുന്നു.

ഒടുവില്‍ നിലവിളികേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്. അതിനുശേഷം പ്രതിയെ പിടികൂടിയ നാട്ടുകാര്‍ മര്‍ദ്ദിച്ചവശനാക്കി. പിന്നീടാണ് യുവാവിനെ പൊലീസിന് കൈമാറിയത്. ഈ പ്രദേശത്ത് യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുക എന്ന ഉദ്ദേശേേത്താടെയാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനാല്‍ തട്ടിക്കൊണ്ട് പോകല്‍,? ബലാത്സംഗം,? ഐ.ടി ആക്ട്,? പോക്‌സോ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button