NattuvarthaLatest News

നിയമം ലംഘിച്ച സ്വകാര്യ ബസിന് വന്‍തുക പിഴ

കൊല്ലം : നിയമം ലംഘിച്ച സ്വകാര്യ ബസിന് വന്‍തുക പിഴ അടപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ചുവപ്പ് സിഗ്‌നല്‍ ലൈറ്റ് തെളിഞ്ഞു കിടന്നിട്ടും നിയമം ലംഘിച്ചു പാഞ്ഞ സ്വകാര്യ ബസിനാണ് പിഴ കിട്ടിയത്. കുറ്റസമ്മതം നടത്തിയ ഡ്രൈവര്‍ 1000 രൂപ പിഴ അടച്ചു മടങ്ങി. കൊല്ലം ഹൈസ്‌കൂള്‍ ജംക്ഷനില്‍ വൈകിട്ട് ആറരയോടെ ആയിരുന്നു ബസിന്റെ മരണപ്പാച്ചില്‍. സിഗ്‌നല്‍ കാത്ത് കിടന്ന വാഹനങ്ങളെ അപകടകരമായ രീതിയില്‍ മറികടന്നാണ് ബസ് മുന്നോട്ടു പോയത്. ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്.

കൊട്ടിയം – ചവറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അമ്പാടി എന്ന ബസാണു ഗതാഗത നിയമലംഘനം നടത്തി പാഞ്ഞത്. ഇതു കണ്ട ആളുകള്‍ മോട്ടര്‍ വാഹനവകുപ്പിന്റെ മേല്‍നോട്ടത്തില്‍ അപകട രക്ഷാദൗത്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ട്രാക്കിന്റെ വാട്‌സാപ് ഗ്രൂപ്പില്‍ ബസിന്റെ ചിത്രം ഉള്‍പ്പെടെ സന്ദേശമായി പരാതിപ്പെട്ടു. ഉടമയുടെ ഫോണ്‍ നമ്പര്‍ ബസിന്റെ പിന്നില്‍ രേഖപ്പെടുത്തിയിരുന്നതു ശ്രദ്ധയില്‍പ്പെട്ട ട്രാക്ക് സെക്രട്ടറി കൂടിയായ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.ശരത്ചന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടു വിവരം ബസ് ഉടമയെ അറിയിച്ചു. ബസ് തിരികെ ചിന്നക്കട എത്തിയപ്പോള്‍ പിടികൂടി. ഡ്രൈവര്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അപകടകരമായി വാഹനം ഓടിച്ചതിന് 1000 രൂപ പിഴ അടപ്പിച്ചു വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button