കണ്ണൂർ: വിദ്യാർഥിനികളുടെ സംഗീത ശിൽപ്പം പ്രശസ്തിയിലേക്ക്. സ്ത്രീകള്‍ വീട്ടിലും സമൂഹത്തിലും നേരിടുന്ന അതിക്രമങ്ങള്‍ വരച്ചുകാട്ടുന്ന സ്ത്രീ പര്‍വ്വം സംഗീത ശില്‍പവുമായി വിദ്യാര്‍ഥിനികള്‍. പയ്യാമ്പലം ഗവ.വനിതാ അധ്യാപക പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥിനികളാണ് സ്ത്രീ ശാക്തീകരണം പ്രമേയമാക്കി അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സംഗീത ശില്‍പം അവതരിപ്പിച്ചത്. നൃത്താവിഷ്‌കാരത്തിലൂടെ അധ്യാപക വിദ്യാര്‍ഥിനികള്‍ ഇന്നത്തെ സമൂഹത്തെ വരച്ചു കാട്ടിയപ്പോള്‍ നാനാതുറയിലുള്ളവര്‍ പിന്തുണയുമായെത്തി.
പയ്യാമ്പലം ഗവ.വനിതാ അധ്യാപക പരിശീലന കേന്ദ്രത്തിലെ 16 പേരടങ്ങുന്ന സംഘമാണ് എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള സംഗീത ശില്‍പം അവതരിപ്പിച്ചത്. കണ്ണൂര്‍ പഴയ സ്റ്റാന്റിലായിരുന്നു പരിപാടി. ചെറുകുന്ന് ബോയ്സ് ഹൈസ്‌കൂളിലെ അധ്യാപികയായ പ്രിയ കല്യാശ്ശേരി രചനയും നാടക സംവിധായന്‍ അനില്‍ നരിക്കോട് സംവിധാനവും നിര്‍വഹിച്ച സംഗീത ശില്‍പം ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളും അനീതികളും വിളിച്ചു പറയുന്നു. ശ്രീഷ ചന്ദ്രന്‍ ആലപിച്ച ഗാനത്തിന് സോമസുന്ദരമാണ് സംഗീതം നല്‍കിയിരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ പി സുരേന്ദ്രന്‍, ഡോ. കെ സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി്.
Post Your Comments