കാസര്‍കോട്: ഷാര്‍ജയില്‍ നിന്നും ലീവില്‍ നാട്ടിലെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുഡ്ലു വിവേകാനന്ദ നഗറിലെ സുപ്രീം ബസ് ഡ്രൈവര്‍ ദാമോദരന്‍- താര ദമ്പതികളുടെ മകന് ലോകേഷിനെ (26) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
മാതാവ് ബന്ധുവീട്ടിലും പിതാവ് ജോലിക്കും പോയതായിരുന്നു. മാതാവ് തിരിച്ചുവന്നപ്പോഴാണ് ലോകേഷിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കുകയായിരുന്നു. സഹോദരിമാര്‍: രേഷ്മ, രമ്യ, രക്ഷ. ഏക ആണ്തരിയുടെ മരണം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments