Latest NewsIndia

പാക് നിലവിളിച്ചു – ഇന്ത്യ ഇത് പഴയ ഇന്ത്യയല്ലെന്ന് പാക് ഇപ്പോള്‍ മനസിലാക്കിയിട്ടുണ്ടാകുമെന്ന് പ്രധാനമന്ത്രി

നോയ്ഡ  :   പ്രതീക്ഷിക്കാതെ മേടിച്ചെടുത്ത ഇന്ത്യന്‍ ആര്‍മിയുടെ സര്‍ജിക്കല്‍ സ്ട്രെെക്കില്‍ പാക്കിസ്ഥാന്‍ ശരിക്കും കരഞ്ഞ് പോയെന്ന് പ്രധാനമന്ത്രി. ഭീകരരെ വകവരുത്തിയ ശേഷം അതിരാവിലെ പാക് എണീറ്റ് ഞങ്ങളെ മോദി അടിച്ചേ ഞങ്ങളെ മോദി അടിച്ചേ എന്ന് നിലവിളിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യോമാക്രമണത്തിന് ശേഷം ഭീകരവാദത്തെ സംരക്ഷിക്കുന്ന പാകിസ്ഥാന്‍ ഇന്ത്യ എന്താണെന്നും പഴയ സര്‍ക്കാരല്ല ഇവിടെ ഭരിക്കുന്നതെന്നും ഇപ്പോള്‍ അവര്‍ മനസിലാക്കിയിട്ടുണ്ടാകുമെന്നും അദ്ദേഹം.

2016 ല്‍ നടത്തിയ മിന്നലാക്രമണം പോലെ ഒന്ന് മാത്രമേ പുല്‍വാമയിലെ അക്രമത്തിന് ശേഷം നേരിടേണ്ടി വരൂ എന്നാണ് അവര്‍ പ്രതീക്ഷിച്ച്. അത് പ്രതീക്ഷിച്ച് അവര്‍ നമ്മളെ നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാക്കിന്‍റെ പ്രതീക്ഷയെല്ലാം തെറ്റിച്ചാണ് ഇന്ത്യ അതിരാവിലെ ബാലാകോട്ടില്‍ ആക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നിട്ട് ഭീകരരെ വധിച്ചു എന്ന കാര്യം അഗീകരിക്കാതെ രാവിലെ എഴുന്നേറ്റ് ട്വീറ്ററിലൂടെ നിലവിളിച്ചെന്ന് പ്രധാനമന്ത്രി നോയ്ഡയില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയുടെ ചോറുണ്ട ശേഷം പാകിസ്ഥാനെ സഹായിക്കുന്ന പ്രസ്താവനകളാണ് ചിലര്‍ നടത്തുന്നതെന്നും ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ കുറിച്ച്‌ സംശങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷത്തേയും അദ്ദേഹം വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button