കൊല്ലങ്കോട്: പുല്‍വാമ ആക്രമണത്തിന് ശേഷം സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സംസാരിക്കുന്നത് രാജ്യദ്രോഹികള്‍ക്ക് വേണ്ടിയാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. മധ്യമേഖല പരിവര്‍ത്തന യാത്രയ്ക്ക് കൊല്ലങ്കോട് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്. രാജ്യത്തിനെതിരെയുള്ള നീക്കങ്ങളില്‍ പോലും രാജ്യത്തിന് ഒപ്പം നില്‍ക്കാത്തവരാണ് സിപിഎം. ബംഗാളിലും വാളയാറിന് അപ്പുറത്തും കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് വ്യക്തമാക്കണം. രാജ്യത്തെ മറ്റിടങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്തും കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കണം. രാജ്യത്തെ കര്‍ഷകരുടെയും അടിസ്ഥാന വിഭാഗത്തിന്റെയും മുന്നേറ്റത്തിന് കാരണമായ സര്‍ക്കാരാണ് നരേന്ദ്ര മോദിയുടേത്. അഴിമതി മൂലം ജീവിതം ദുസ്സഹമായിരുന്ന രാജ്യത്തെ ലോകത്തെ ആറാം സാമ്പത്തിക ശക്തിയാക്കി മാറ്റിയ നരേന്ദ്ര മോദി സര്‍ക്കാര്‍ 300 സീറ്റുകളോടെ വീണ്ടും അധികാരത്തിലെത്തുമെന്നും ശോഭാ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Post Your Comments