ലണ്ടന്‍: ഇന്ത്യയില്‍ 13,700 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ നയിക്കുന്നത് ആഡംബര ജീവിതം. പ്രമുഖ പത്രമായ ദി ടെലഗ്രാഫിലെ ലേഖന്‍ മോദിയെ ലണ്ടനിലെ തിരക്കേറിയ തെരുവില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പുതിയ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തക്‍ പുറത്തു വന്നത്. ടെലഗ്രാഫ് ലേഖകന്‍ മോദിയുമായി സംസാരിക്കുന്ന വീഡിയോയും ഇതിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. നീരവ് മോദി ലണ്ടനില്‍ പുതിയ വജ്രവ്യാപാരം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
ഒരു മാസം ഏകദേശം 17,000 യൂറോ (15 ലക്ഷം രൂപ) വാടക വരുന്ന ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്റര്‍ പോയിന്റ് ടവറിലാണ് നീരവ് മോദിയുടെ താമസം. 72 കോടി രൂപയാണ് ഈ കെട്ടിടസമുച്ചയത്തിലെ ഒരു ഫ്ളാറ്റിന്റെ വില. അതേസമയം മോദി ലണ്ടനിലേയ്ക്കു കടന്ന ശേഷം അയാളുടേതായി പുറത്തു വന്ന ആദ്യ വീഡിയോയാണിത്.
എന്നാല്‍ ടെലഗ്രാഫ് റിപ്പോര്‍ട്ടര്‍ മിക്ക് ബ്രൗണ്‍ നീരവ് മോദിയോട് പല ചോദ്യങ്ങള്ളും ചോദിച്ചെങ്കിലും പ്രതികരിക്കാനില്ലെന്നാണ് മോദി ഓരോ തവണയുംമറുപടി നല്‍കിയത്. 10000 യൂറോ (9.1 ലക്ഷം രൂപ) വിലമതിക്കുന്ന ജാക്കറ്റാണ് കണ്ടുമുട്ടുന്ന സമയത്ത് മോദി അണിഞ്ഞിരുന്നതെന്നു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
Exclusive: Telegraph journalists tracked down Nirav Modi, the billionaire diamond tycoon who is a suspect for the biggest banking fraud in India's historyhttps://t.co/PpsjGeFEsy pic.twitter.com/v3dN5NotzQ
— The Telegraph (@Telegraph) March 8, 2019
Post Your Comments