![league candidate](/wp-content/uploads/2019/03/league-candidate.jpg)
തിരുവനന്തപുരം: ലോക്‌സഭയില്‍ മൂന്നു സീറ്റുകള്‍ നല്‍കണമെന്ന ആവശ്യത്തില്‍ നിന്നും മുസ്ലീം ലീഗ് പിന്മാറി. വരുന്ന തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ ലീഗ് മത്സരിക്കും. പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറുമാണ് ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍. ഇ.ടി മുഹമ്മദ് ബഷീര്‍ പെന്നാനിയിലും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും മത്സരിക്കും. അതേസമയം രണ്ടു മണ്ഡലങ്ങളിലും സിറ്റിംഗ് സീറ്റുകളിലാണ് ഇരുവരും മത്സരിക്കുന്നത്.
അതേസമയം മറ്റൊരു ആവശ്യം ലീഗ് മുന്നോട്ട് വച്ചിട്ടുണ്ട്. മൂന്നാം സീറ്റിനു പകരം ഒരു രാജ്യസഭ സീറ്റ് നല്‍കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. രണ്ടാമത്തെ കോണ്‍ഗ്രസ് സീറ്റ് തിരിച്ചു നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു.
Post Your Comments