കൊച്ചി : സംസ്ഥാനത്ത് ഉള്‍നാടന്‍ ഉള്‍നാടന്‍ ജലഗതാഗത ചരക്ക് സര്‍വീസിന് ആരംഭം. കൊച്ചി തുറമുഖത്തു നിന്നു ദേശീയ ജലപാതയിലൂടെ കോട്ടയത്തേക്കു കണ്ടെയ്‌നര്‍ ബാര്‍ജ് സര്‍വീസിനു തുടക്കമായി. ദേശീയ ജലപാത 3, 9 എന്നിവയിലൂടെ കൊച്ചി – കോട്ടയം സര്‍വീസ് നടത്തുന്ന ബാര്‍ജ് ‘കെപിഎസിടി – 1’ നു 4 കണ്ടെയ്‌നറുകള്‍ (40 അടി കണ്ടെയ്‌നര്‍) വഹിക്കാന്‍ കഴിയും. ആദ്യ യാത്ര കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് എ.വി. രമണ ഫ്‌ലാഗ് ഓഫ് ചെയ്തു.
കോട്ടയം മേഖലയിലെ വാണിജ്യ, വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സര്‍വീസിനായി ബിസിനസ് സമൂഹം ദീര്‍ഘകാലമായി സമ്മര്‍ദം ചെലുത്തുന്നുണ്ടായിരുന്നു. റോഡ് വഴിയുള്ള കണ്ടെയ്‌നര്‍ നീക്കം കുറയുന്നതോടെ അന്തരീക്ഷ മലിനീകരണവും കുറയും. ജല മാര്‍ഗമുള്ള കണ്ടെയ്‌നര്‍ നീക്കത്തിനു കടത്തുകൂലിയും കുറവാണ്. 30 – 40 ശതമാനം കുറഞ്ഞ ചെലവില്‍ ചരക്കു നീക്കാന്‍ കഴിയുമെന്നതു ബിസിനസ് സമൂഹത്തിനു കാര്യമായ സാമ്പത്തിക ലാഭം നല്‍കും.ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ കസ്റ്റംസ്, വല്ലാര്‍പാടം ടെര്‍മിനല്‍, കോട്ടയം തുറമുഖം, ഷിപ്പിങ് കമ്പനികള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Post Your Comments