KeralaLatest News

ഇടത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളുടെ എണ്ണം കുറഞ്ഞതായി കെ. കെ ശൈലജ

തിരുവനന്തപുരം: ഇടത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളുടെ എണ്ണം കുറവാണെന്ന് വ്യക്തമാക്കി സംസ്ഥാന ആരോഗ്യ മന്ത്രിയും കൂത്തുപറമ്പ് എംഎല്‍എയുമായ കെ.കെ ശൈലജ ടീച്ചര്‍. ഇതില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ വനിതകളെ മത്സരിപ്പിക്കാമായിരുന്നുവെന്ന് കെ.കെ ശൈലജ പറയുകയുണ്ടായി. അതേസമയം വനിതകള്‍ക്ക് നല്‍കിയ രണ്ട് സീറ്റുകളും ജയസാധ്യതയുള്ളവയാണെന്നും അവര്‍ പ്രതികരിച്ചു. 20 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിച്ചപ്പോൾ കണ്ണൂരില്‍ സിറ്റിങ് എംപി പികെ ശ്രീമതിയേയും പത്തനംതിട്ടയില്‍ ആറന്മുള സിറ്റിങ് എംഎല്‍എ വീണ ജോര്‍ജിനെയുമാണ് വനിതകളായി പരിഗണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button